കാക്കനാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്ര സുഗമമാക്കുന്നതിനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ല സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി (എസ്ടിഎഫ്‌സി) യുടെ യോഗം ചേംബറില്‍ നടക്കും
News File
Friday, June 16, 2017
Thursday, May 25, 2017
പുതിയ പല്ലുകൾ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ!
ഡെന്‍റൽ ഇംപ്ലാന്േറഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകൾ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ!
പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതു ശരിയല്ല. പ്രായമേറുന്നതു കൊണ്ടല്ല പല്ലുകൊഴിയുന്നത്. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണം. കൃത്യസമയത്ത് ചികിൽസ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല്ലുകളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുക എന്നതാണ് പരിഹാരം.
ഏതെങ്കിലും കാരണത്താൽ പല്ലുകൾ നഷ്ടമാമായാൽ ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുക യും ചെയ്യുന്നു. ക്രമേണ, നഷ്ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്‍റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തിൽ വാർദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.
പല്ലു കൊഴിഞ്ഞാൽ ഉടൻ പുതിയ പല്ല്
നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഉൗരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്ടപ്പെട്ട അനേകായിരം പേർക്ക്് വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.
||
വെപ്പുപല്ലുകൾ തൃപ്തികരമല്ലാതാകുന്പോൾ
ഒരളവു വരെ വെപ്പു പല്ലുകൾ പല്ലുകൊഴിഞ്ഞവർക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും ഇതിന് ചില കുറവുകളുണ്ട്. പല വിധ ന്യൂനകൾ മൂലം ഉൗരിയെടുക്കാവുന്ന വെപ്പു പല്ലുകളിൽ പലരും തൃപ്തരല്ല. ചില കാരണങ്ങൾ ഇവയാണ്:
* ചവയ്ക്കാൻ പ്രയാസം. (യഥാർത്ഥ പല്ലുകൾ നൽകുന്ന സൗകര്യ ത്തിന്‍റ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും, ഉൗഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്‍റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.
* ദുഷിച്ച ശ്വാസം
* സംസാരിക്കുന്നതിനുള്ള പ്രയാസം. (പ്രത്യേകിച്ച് ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടത്തിൽ)
* അസുഖകരമായ ശബ്ദങ്ങൾ: ഇതു മൂലം ഉപയോക്താവിന് അലോസരമുണ്ടാകും.
* ചവയ്ക്കാൻ പ്രയാസമുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയും. പോഷകാഹാരക്കുറവ് സംഭവിക്കും. ആരോഗ്യം കുറയും. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകൾ ഉപയോക്താവിന്‍റെ ദൈനംദിനപ്രവർത്തികൾക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നു. വ്യക്തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തെക്കാൾ ദോഷമാണ് ഉളവാക്കുന്നത്.
* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തൽഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (എമരശമഹ രീഹഹമുലെ) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടർന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.
* ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകൾക്കുള്ള ഏക മേൻമ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കു പോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.
പരിഹാരമായി ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ
ഇംപ്ലാന്‍റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ല് ഉറപ്പിക്കുവാൻ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്.
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റ് ചികിത്സയുടെ മേ·കൾ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളിൽപ്പോലും പല്ലുകൾ എടുത്ത ഉടനെ ഇംപ്ലാന്‍റ് ഘടിപ്പിക്കുവാൻ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീർണ്ണ ചികിത്സകൾ ഇല്ലാതെതന്നെ എല്ലുകൾ തീരെക്കുറവുള്ള അവസ്ഥകളിൽവരെ ഇംപ്ലാന്‍റ് ചെയ്യുവാൻ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകൾക്ക് പകരം കീഹോൾ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്‍റ് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു. പെരിഇംപ്ലാന്‍റ്ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്‍റുകൾ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസന്പ്രദായത്തിൽ വളരെ വിരളമാണ്. താടിയെല്ലിന്‍റെ ബലമേറിയ ഭാഗമായ ബേസൽ ബോണൽ ഇംപ്ലാന്‍റ് ഘടിപ്പിക്കുന്നതിനാൽ വളരെയധികം മേ·കൾ ഈ ചികിത്സാ സന്പ്രദായത്തിനുണ്ട്.
||
ജീവിതത്തെ നോക്കി പുഞ്ചിരിക്കാൻ ഫിക്സ് ചെയ്ത പല്ലകൾ!
ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു.
* സ്വാഭാവിക ദന്തങ്ങൾ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാൻ കഴിയുന്നു. ഭക്ഷണത്തിന്‍റെ രുചിയും ഉൗഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.
* കൃത്രിമ ദന്തം ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഡെന്‍റൽ ഇംപ്ളാന്‍റുകൾ എല്ലിന്‍റെ തേയ്മാനം തടയുകയും മുഖത്തിന്‍റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.
* മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്പ്പുണ്ണുകൾ, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.
* ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദന്പതികളിൽ ലൈംഗികബന്ധം ഉൾപ്പെടെയുള്ള വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.
ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്‍റൽ ഇംപ്ലാന്‍റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹാരിക്കാൻ സഹായകരമാകുന്നു. നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്‍റൽ ഇംപ്ലാന്‍റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ്ലാന്േറാളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും! - See more at: http://deepika.com/feature/HealthNews.aspx?ID=7595&Topicid=39#sthash.us6H7pyN.dpuf
Thursday, March 31, 2016
അനാഥമാക്കപ്പെട്ട പേനകള്‍ക്ക് ഇതാ ഒരു നാഥന്‍
കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക് പേന ഒരു
വീക്ക്‌നെസ് ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍
കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്
ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ് പണി കിട്ടിയപ്പോള്‍ ഈ കൊതി
ഒന്നുകൂടി കൂടി.
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ
കിടക്കുന്നവയ്‌ക്ക് എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും.
അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു
പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍
ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ
നാഥനായി ജോളി മാറി. ഇത് കഥയുടെ ഫ്‌ളാഷ് ബാക്ക്.
ഇപ്പോള്‍, അനാഥമാക്കപ്പെട്ട
ഈ പേനകള്‍ കൊണ്ട് ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക.
നാല്
ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, അഞ്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്,
യൂണീക് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, തമിഴ്‌നാട്
ബുക്ക് ഓഫ് റെക്കോര്‍ഡസ് ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്.....
എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ് അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി
നേടിക്കൊടുത്തത്
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ
പറയാവുന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തന്നെ ജോളിയെ തേടി
കടന്നുവരുകയാണ്. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ് അസോസിയേഷന്‍ ഹാളില്‍
ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച
30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജോളിയുടെ കൈവശമുള്ള പേനകളില്‍
90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്. സമൂഹത്തിലെ
പ്രമുഖര്‍ സംഭാവന ചെയതവയാണ് ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ് വി.ആര്‍ .
കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ,
കെ.എം.റോയ്,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍
മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി
നല്‍കിയവയാണ് ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത് സാനുമാഷ് നല്‍കിയ 60
വര്‍ഷം പഴക്കം ചെന്ന പേനയാണ്. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി
കളായി ശേഖരത്തിലുണ്ട്.
മോണ്ട് ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ് ജോളിയുടെ
കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്
ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ
രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ
ഭാഗമാണ്. പാര്‍ക്കര്‍,ക്രോസ്, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ് ശേഖരത്തില്‍
മുന്നില്‍ നില്‍ക്കുന്നത്. ഒരുകാലത്ത് ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം
വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ് ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി.
ഒരു കാലത്ത് ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്, ബിസ്‌മി, സെല്ലോ, ലക്‌സോര്‍
,ലില്ലി, മോണ്ടാക്‌സ്, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ
ശേഖരത്തിലുണ്ട്. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ
പേനകളാണ് കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി
നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍
പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്. നിലവില്‍ ജോളിയുടെ വീട് ഇങ്ങനെ അനാഥരായ പേനകളുടെ
ആലയം തന്നെ ആയി മാറിയിരിക്കുകയാണ് ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്
വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ് ഇല്ലാതില്ല. മഞ്ഞുമ്മല്‍
പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി
കുടുംബവീട്ടില്‍ തന്നെയാണ് ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട് ഇല്ലാത്തതിനാല്‍
പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട് പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം
മുന്‍പ് ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്
വില്‍ക്കേണ്ടി വന്നു. കിട്ടിയത് കേവലം 300 രൂപ
Wednesday, March 23, 2016
ജപ്പാന്റെ പടക്കപ്പല്‍ കൊച്ചിയില്‍ എത്തി മടങ്ങി
JAPANESE NAVAL SHIPS VISIT KOCHI
Japanese Maritime Self Defence Force (JMSDF) Ships Uraga & Takashima are on a visit to Kochi from from 22-24 Mar 16. Cdr Shunichiro Kachi and Lt Masanori Nakai are the Commanding officers of Uraga & Takshima respectively. Various professional and informal interactions of the ship’s crew with Southern Naval Command have been planned during their stay at Kochi.
On 22 Mar 16, the Commanding Officers of JMSDF Ships accompanied by Captain Toshihiro Takaiwa, Commander, Minesweeper Division 51 and Capt Shusuke Takahashi, Resident Defence Attache (DA), Embassy of Japan, New Delhi called on the Chief of Staff, Southern Naval Command. Other planned interactions include exchange of visits by specialist officers and men from both the navies with Indian Navy personnel visiting the Japanese Naval ships and vice versa. The Japanese Ships’ crew would also be visiting places of interest during the stay in Kochi. On departure, JMSDF ships along with Indian naval ships Sunayna and Sharda will take part in a joint exercise ‘PASSEX’ off Kochi.
The Ships had last visited Port Klang (Malaysia) and are en route to Bahrain.
Tuesday, March 22, 2016
അധികാരത്തിലെത്തുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടനുബന്ധിച്ചു നടന്ന കുരുത്തോലപ്രദക്ഷിണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹകാര്‍മികരും. ഫാ. വര്‍ഗീസ് മൂഞ്ഞേലി, മോണ്‍. സെബാസ്‌റ്റിയന്‍ വടക്കുംപാടന്‍, റവ.ഡോ. ജോസ് പുതിയേടത്ത്, ഫാ. ജോസഫ് കുഞ്ചരത്ത് എന്നിവര്‍ സമീപം.
കൊച്ചി:
അധികാരത്തിലേറുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുതെന്നു സീറോ മലബാര്‍ സഭ മേജര്‍
ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിനയത്തോടും
എളിമയോടുമുള്ള ശുശ്രൂഷയായി അധികാരത്തെ കാണുകയാണു ഭരണകര്‍ത്താക്കള്‍
ചെയ്യേണ്ടതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. എറണാകുളം സെന്റ് മേരീസ്
ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം
നല്‍കുകയായിരുന്നു അദ്ദേഹം.
ആധിപത്യം സ്ഥാപിക്കാന്‍ അധികാരത്തെ
ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ കരുതല്‍ വേണം. കുതിരപ്പുറത്തേറി വന്ന് ആധിപത്യം
സ്ഥാപിക്കാനല്ല, കഴുതപ്പുറത്തേറി വന്ന ക്രിസ്‌തുവിനെപ്പോലെ വിനീതവിധേയനാകാനാണ്
ഓശാനനാള്‍ ഓര്‍മിപ്പിക്കുന്നത്. അധികാരം ശുശ്രൂഷ ചെയ്യാനുള്ള വിളിയാണ്.
ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെക്കുറിച്ചു നിയമജ്ഞരും പ്രധാന
പുരോഹിതരും ഇവര്‍ എന്താണു ചെയ്യുന്നതെന്നു പരാതിപ്പെടുന്നുണ്ട്. എട്ടാം
സങ്കീര്‍ത്തനത്തിലെ രണ്ടാം വാക്യമാണ് ക്രിസ്‌തു ഇതിനു മറുപടിയായി പറയുന്നത്. '
ശത്രുക്കളെയും രക്തദാഹികളെയും നിശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും
മുലകുടിക്കുന്നവരുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.' ഇന്നു
സഭയ്‌ക്കെതിരായി ശത്രുക്കളും രക്തദാഹികളും ഉണ്ട്. ക്രിസ്‌തുവില്‍
വിശ്വസിക്കുന്നവരെ കൊലചെയ്‌ത് ഇല്ലാതാക്കാമെന്നു കരുതുന്നവരുമുണ്ട്. എന്നാല്‍
രക്തദാഹികളുടെ ക്രൂരതകള്‍ക്ക് ഇരയാകുന്നവര്‍ ശിശുക്കള്‍ക്കു തുല്യം നിര്‍മലരാണ്.
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശുശ്രൂഷ മാത്രമാണു അവര്‍ ചെയ്യുന്നത്.
അവരുടെമേല്‍ ഉയരുന്ന വധഭീഷണി ക്രിസ്‌തുവിനു നേരെ ഉയര്‍ന്നതിനു സദൃശമാണ്. അവരും
ക്രിസ്‌തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നവരാണ്. അവരുടെ മരണത്തിനും ക്രിസ്‌തുവിന്റെ
മരണത്തോടു ചേര്‍ന്നു മൂല്യമുണ്ട്. അവരുടെ മരണവും ക്രിസ്‌തുവിന്റെ മരണത്തോടൊപ്പം
മനുഷ്യമനസാക്ഷിക്കു തിരുത്തല്‍ശക്തിയാവണം. ശത്രുതയും കാലുഷ്യവും നാശം
വിതയ്‌ക്കുന്നു. സ്‌നേഹവും കാരുണ്യവും സമാധാനം സംസ്ഥാപിക്കുന്നു.
ഓശാനഞായറില്‍
യേശുക്രിസ്‌തു വിനയാന്വിതനായി, സമാധാനത്തിന്റെ രാജാവായി ജറുസലേം ദേവാലയത്തില്‍
പ്രവേശിച്ചു കച്ചവടക്കാരെയും ചൂഷകരെയും പുറത്താക്കി ദേവാലയം ശുദ്ധീകരിക്കുന്നു.
യേശുവിന്റെ ശുദ്ധീകരണം സഭയിലും സമൂഹത്തിലും നിരന്തരം തുടരണം. ഇതിനായി ക്രിസ്‌തുവിനെ
തന്നിലേറ്റിയ കഴുതയെപ്പോലെ നമ്മളും ക്രിസ്‌തുവാഹകരും വിനയാന്വിതരും സമാധാന
സംസ്ഥാപകരുമാവേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Thursday, March 17, 2016
ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടിവി - മൂവിസ്ഥാന്‍ ടിവി - ഏപ്രിലില്‍
മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ സിനിമാ സംവിധായകനും മൂവിസ്ഥാന്‍ ഉപദേശക സമിതി അംഗവുമായ സിബി മലയില്‍ പ്രകാശനം ചെയ്യുന്നു. മൂവിസ്ഥാന്‍ ടിവി ക്രിയേറ്റീവ് ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, സ്ഥാപകനും സിഇഒയുമായ രാം മോഹന്‍ നായര്‍ എന്നിവര്‍ സമീപം
കൊച്ചി: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട്
സിനിമാ പരിപാടികളും അനുബന്ധ വിവരങ്ങളും സൗജന്യ ആപ്പിലൂടെ വിരല്‍ത്തുമ്പില്‍
ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടിവിയായ മൂവിസ്ഥാന്‍ ടിവി ഏപ്രില്‍ 14-ന് പ്രവര്‍ത്തനമാരംഭിക്കും. തുടക്കത്തില്‍ മലയാളം സിനിമയുമായി
ബന്ധപ്പെട്ട വാര്‍ത്തകളുള്‍പ്പെടെയുള്ള പരിപാടികളാണ് മൂവിസ്ഥാന്‍ ടിവിയിലൂടെ
ലഭ്യമാക്കുകയെന്ന് പ്രൊമോട്ടര്‍മാര്‍ കൊച്ചിയില്‍ അറിയിച്ചു. ഘട്ടംഘട്ടമായി ഇത്
ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയില്‍
നടന്ന സംവിധായകന്‍ സിബി മലയില്‍ മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ പ്രകാശനം
ചെയ്‌തു.
`തീര്‍ത്തും സൗജന്യമായ ഏറെ പ്രത്യേകതകളുള്ള ഈ ആപ്പില്‍ ഷൂട്ടിങ്
ലൊക്കേഷനുകളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, സിനിമാ
ട്രെയ്‌ലറുകള്‍, പാട്ടുകള്‍, പുതിയ റിലീസുകള്‍ തുടങ്ങി സിനിമാരംഗത്തെ ഏറ്റവും പുതിയ
സംഭവവികാസങ്ങള്‍ ലഭ്യമാകും. ഇതില്‍ ഷോര്‍ട്‌ഫിലിമുകള്‍ റിലീസ് ചെയ്യാനും
അവസരമുണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട അധികമാരുമറിയാത്ത വസ്‌തുതകള്‍
വിലയിരുത്തലുകള്‍ക്കും അവലോകനങ്ങള്‍ക്കുമൊപ്പം ലൈവായും വീഡിയോ-ഓണ്‍-ഡിമാന്‍ഡായും
ലഭ്യമാക്കുന്നതായിരിക്കും. ഒരു സിനിമാപ്രേമി അറിയാന്‍ താല്‍പര്യപ്പെടുന്ന എല്ലാ
വിഷയങ്ങളും ഒരു വേദിയില്‍ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,`
മൂവിസ്ഥാന്‍ ടിവിയുടെ പ്രൊമോട്ടറായ ഒ.എം. വെഞ്ച്വേഴ്‌സ് സ്ഥാപകനും സിഇഒയുമായ
രാംമോഹന്‍ നായര്‍ പറഞ്ഞു.
മൂവിസ്ഥാന്‍ ടിവിയുടെ ലോഞ്ചിന് മുന്നോടിയായി ഒരു
ഷോര്‍ട്‌ഫിലിം മത്സരം സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമില്ലാത്ത ഷോര്‍ട്‌ഫിലിമുകള്‍
ംംം.ാീ്‌ശലേെമമി്‌േ.രീാ എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 5 വരെ അപ് ലോഡ്
ചെയ്യാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച
ഫിലിം, സംവിധായകന്‍ തുടങ്ങി 10 അവാര്‍ഡുകള്‍ മൂവിസ്ഥാന്‍ ടിവിയുടെ
ഉദ്‌ഘാടനച്ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും.
ഓരോ സിനിമയുടെയും
ആശയരൂപീകരണം മുതല്‍ ഷൂട്ടിങ്, പോസ്‌റ്റ് പ്രൊഡക്ഷന്‍ തുടങ്ങി അതിന്റെ റിലീസ്
വരെയുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതിലൂടെ സിനിമാ
വ്യവസായത്തിന്റെ തന്നെ മുഖ്യവക്താവാകുകയെന്നതാണ് മൂവിസ്ഥാന്‍ ടിവിയുടെ ലക്ഷ്യം.
റിലീസിന് ശേഷമുള്ള സിനിമയുടെ പ്രൊമോഷന്‍, മാര്‍ക്കറ്റിംഗ്, ബോക്‌സോഫീസ്
പ്രതികരണം, കണക്കുകള്‍ തുടങ്ങിയ വിവരങ്ങളും ഇതില്‍ ലഭ്യമാക്കും. കൂടാതെ സിനിമയുടെ
അനുബന്ധ വിഭാഗങ്ങളായ ഫാഷന്‍, മെയ്‌ക്കപ്പ്, ലൈറ്റിംഗ്, സാങ്കേതികവിദ്യ, സംഗീതം,
കല, സാഹിത്യം തുടങ്ങിയ മേഖലകളെ സംബന്ധിച്ച വാര്‍ത്തകളും മൂവിസ്ഥാന്‍ ടിവി
ലഭ്യമാക്കും. പഴയകാലത്തെയും പുതിയ തലമുറയിലെയും താരങ്ങള്‍, സാങ്കേതികവിദഗ്‌ധര്‍
തുടങ്ങി മറ്റ് പിന്നണി പ്രവര്‍ത്തകരുടെ ജീവിതവും സ്‌മരണകളും മൂവിസ്ഥാന്‍
ടിവിയിലിടം പിടിക്കും. `സിനിമാ വ്യവസായത്തിനും പ്രേക്ഷകര്‍ക്കുമിടയിലെ കണ്ണിയായി
മൂവിസ്ഥാന്‍ ടിവി നിലനില്‍ക്കും. സിനിമയുമായി ബന്ധപ്പെട്ട പഴയകാല വിവരങ്ങള്‍
തേടുന്നവര്‍ക്ക് എണ്ണിയാല്‍ തീരാത്ത വിവരങ്ങളുടെ ഭണ്ഡാരം തന്നെ മൂവിസ്ഥാന്‍ ടിവി
വീഡിയോ ഫോര്‍മാറ്റില്‍ ലഭ്യമാക്കും ,` മൂവിസ്ഥാന്‍ ടിവിയുടെ ക്രിയേറ്റിവ്
ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.
മലയാളത്തിനു പിന്നാലെ ഘട്ടം
ഘട്ടമായി മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും സിനിമാ പരിപാടികള്‍ ലഭ്യമാക്കാനുള്ള
തയ്യാറെടുപ്പിലാണ് മൂവിസ്ഥാന്‍ ടിവിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം കൂടാതെ ഹിന്ദി,
തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ ഓരോ ഭാഷയ്‌ക്കും
പ്രത്യേക വിഭാഗങ്ങളൊരുക്കും. ഹോളിവുഡ് ഉള്‍പ്പെടെയുള്ള ലോക സിനിമയ്‌ക്കും പ്രത്യേക
വിഭാഗമുണ്ടാകും.
മൂവിസ്ഥാന്‍ ടിവിയുടെ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയ്‌ഡ്
ഫോണുകളില്‍ (വെര്‍ഷന്‍ 4+) നിലവില്‍ ലഭ്യമാണ്. വൈകാതെ ഐഒഎസിലും വിന്‍ഡോസിലും
ലഭ്യമാകും. `മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനുള്ള ഡാറ്റാ ഉപയോഗം
കുറയ്‌ക്കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള എന്‍കോഡിംഗ് കംപ്രഷന്‍ സംവിധാനമാണ്
മൂവിസ്ഥാന്‍ ടിവി ഉപയോഗിക്കുന്നത്. സ്‌ട്രീമിങ്ങിനായി വളരെ കുറഞ്ഞ ഡാറ്റാ ഉപയോഗം
ഇതുറപ്പാക്കുന്നു. കുറഞ്ഞ ബിറ്റ് റേറ്റ,് ഡാറ്റാ ഉപയോഗം കുറയ്‌ക്കാന്‍
സഹായിക്കുകയും അതിലൂടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വീഡിയോ കാണാന്‍ അവസരമൊരുക്കുകയും
ചെയ്യുന്നു,` രാംമോഹന്‍ നായര്‍ പറഞ്ഞു.
`മൂവിസ്ഥാന്‍ ടിവിയില്‍ വീഡിയോ
കാണുന്നതിന് പുറമെ അവ സുഹൃത്തുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമായി പങ്കുവെയ്‌ക്കാനും
സാധിക്കും. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെയും മെയില്‍
കോണ്ടാക്‌റ്റുകള്‍ക്കും വീഡിയോകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. കൂടാതെ ഇഷ്ടപ്പെട്ട
വീഡിയോകള്‍ ഭാവിയില്‍ കാണാനായി സൂക്ഷിക്കാനും അവ വീഡിയോകളുടെ വന്‍ശേഖരത്തില്‍
നിന്നും കണ്ടെത്താനും സംവിധാനമുണ്ട്,` അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ \ മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ സിനിമാ സംവിധായകനും
മൂവിസ്ഥാന്‍ ഉപദേശക സമിതി അംഗവുമായ സിബി മലയില്‍ പ്രകാശനം ചെയ്യുന്നു. മൂവിസ്ഥാന്‍
ടിവി ക്രിയേറ്റീവ് ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, സ്ഥാപകനും സിഇഒയുമായ രാം
മോഹന്‍ നായര്‍ എന്നിവര്‍ സമീപം
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാംമോഹന്‍ നായര്‍ - 90726 68771
Wednesday, November 25, 2015
Subscribe to:
Posts (Atom)