ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടിവി - മൂവിസ്ഥാന്‍ ടിവി - ഏപ്രിലില്‍
മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ സിനിമാ സംവിധായകനും മൂവിസ്ഥാന്‍ ഉപദേശക സമിതി അംഗവുമായ സിബി മലയില്‍ പ്രകാശനം ചെയ്യുന്നു. മൂവിസ്ഥാന്‍ ടിവി ക്രിയേറ്റീവ് ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, സ്ഥാപകനും സിഇഒയുമായ രാം മോഹന്‍ നായര്‍ എന്നിവര്‍ സമീപം
കൊച്ചി: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട്
സിനിമാ പരിപാടികളും അനുബന്ധ വിവരങ്ങളും സൗജന്യ ആപ്പിലൂടെ വിരല്‍ത്തുമ്പില്‍
ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടിവിയായ മൂവിസ്ഥാന്‍ ടിവി ഏപ്രില്‍ 14-ന് പ്രവര്‍ത്തനമാരംഭിക്കും. തുടക്കത്തില്‍ മലയാളം സിനിമയുമായി
ബന്ധപ്പെട്ട വാര്‍ത്തകളുള്‍പ്പെടെയുള്ള പരിപാടികളാണ് മൂവിസ്ഥാന്‍ ടിവിയിലൂടെ
ലഭ്യമാക്കുകയെന്ന് പ്രൊമോട്ടര്‍മാര്‍ കൊച്ചിയില്‍ അറിയിച്ചു. ഘട്ടംഘട്ടമായി ഇത്
ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയില്‍
നടന്ന സംവിധായകന്‍ സിബി മലയില്‍ മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ പ്രകാശനം
ചെയ്‌തു.
`തീര്‍ത്തും സൗജന്യമായ ഏറെ പ്രത്യേകതകളുള്ള ഈ ആപ്പില്‍ ഷൂട്ടിങ്
ലൊക്കേഷനുകളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, സിനിമാ
ട്രെയ്‌ലറുകള്‍, പാട്ടുകള്‍, പുതിയ റിലീസുകള്‍ തുടങ്ങി സിനിമാരംഗത്തെ ഏറ്റവും പുതിയ
സംഭവവികാസങ്ങള്‍ ലഭ്യമാകും. ഇതില്‍ ഷോര്‍ട്‌ഫിലിമുകള്‍ റിലീസ് ചെയ്യാനും
അവസരമുണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട അധികമാരുമറിയാത്ത വസ്‌തുതകള്‍
വിലയിരുത്തലുകള്‍ക്കും അവലോകനങ്ങള്‍ക്കുമൊപ്പം ലൈവായും വീഡിയോ-ഓണ്‍-ഡിമാന്‍ഡായും
ലഭ്യമാക്കുന്നതായിരിക്കും. ഒരു സിനിമാപ്രേമി അറിയാന്‍ താല്‍പര്യപ്പെടുന്ന എല്ലാ
വിഷയങ്ങളും ഒരു വേദിയില്‍ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,`
മൂവിസ്ഥാന്‍ ടിവിയുടെ പ്രൊമോട്ടറായ ഒ.എം. വെഞ്ച്വേഴ്‌സ് സ്ഥാപകനും സിഇഒയുമായ
രാംമോഹന്‍ നായര്‍ പറഞ്ഞു.
മൂവിസ്ഥാന്‍ ടിവിയുടെ ലോഞ്ചിന് മുന്നോടിയായി ഒരു
ഷോര്‍ട്‌ഫിലിം മത്സരം സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമില്ലാത്ത ഷോര്‍ട്‌ഫിലിമുകള്‍
ംംം.ാീ്‌ശലേെമമി്‌േ.രീാ എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 5 വരെ അപ് ലോഡ്
ചെയ്യാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച
ഫിലിം, സംവിധായകന്‍ തുടങ്ങി 10 അവാര്‍ഡുകള്‍ മൂവിസ്ഥാന്‍ ടിവിയുടെ
ഉദ്‌ഘാടനച്ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും.
ഓരോ സിനിമയുടെയും
ആശയരൂപീകരണം മുതല്‍ ഷൂട്ടിങ്, പോസ്‌റ്റ് പ്രൊഡക്ഷന്‍ തുടങ്ങി അതിന്റെ റിലീസ്
വരെയുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതിലൂടെ സിനിമാ
വ്യവസായത്തിന്റെ തന്നെ മുഖ്യവക്താവാകുകയെന്നതാണ് മൂവിസ്ഥാന്‍ ടിവിയുടെ ലക്ഷ്യം.
റിലീസിന് ശേഷമുള്ള സിനിമയുടെ പ്രൊമോഷന്‍, മാര്‍ക്കറ്റിംഗ്, ബോക്‌സോഫീസ്
പ്രതികരണം, കണക്കുകള്‍ തുടങ്ങിയ വിവരങ്ങളും ഇതില്‍ ലഭ്യമാക്കും. കൂടാതെ സിനിമയുടെ
അനുബന്ധ വിഭാഗങ്ങളായ ഫാഷന്‍, മെയ്‌ക്കപ്പ്, ലൈറ്റിംഗ്, സാങ്കേതികവിദ്യ, സംഗീതം,
കല, സാഹിത്യം തുടങ്ങിയ മേഖലകളെ സംബന്ധിച്ച വാര്‍ത്തകളും മൂവിസ്ഥാന്‍ ടിവി
ലഭ്യമാക്കും. പഴയകാലത്തെയും പുതിയ തലമുറയിലെയും താരങ്ങള്‍, സാങ്കേതികവിദഗ്‌ധര്‍
തുടങ്ങി മറ്റ് പിന്നണി പ്രവര്‍ത്തകരുടെ ജീവിതവും സ്‌മരണകളും മൂവിസ്ഥാന്‍
ടിവിയിലിടം പിടിക്കും. `സിനിമാ വ്യവസായത്തിനും പ്രേക്ഷകര്‍ക്കുമിടയിലെ കണ്ണിയായി
മൂവിസ്ഥാന്‍ ടിവി നിലനില്‍ക്കും. സിനിമയുമായി ബന്ധപ്പെട്ട പഴയകാല വിവരങ്ങള്‍
തേടുന്നവര്‍ക്ക് എണ്ണിയാല്‍ തീരാത്ത വിവരങ്ങളുടെ ഭണ്ഡാരം തന്നെ മൂവിസ്ഥാന്‍ ടിവി
വീഡിയോ ഫോര്‍മാറ്റില്‍ ലഭ്യമാക്കും ,` മൂവിസ്ഥാന്‍ ടിവിയുടെ ക്രിയേറ്റിവ്
ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.
മലയാളത്തിനു പിന്നാലെ ഘട്ടം
ഘട്ടമായി മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും സിനിമാ പരിപാടികള്‍ ലഭ്യമാക്കാനുള്ള
തയ്യാറെടുപ്പിലാണ് മൂവിസ്ഥാന്‍ ടിവിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം കൂടാതെ ഹിന്ദി,
തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ ഓരോ ഭാഷയ്‌ക്കും
പ്രത്യേക വിഭാഗങ്ങളൊരുക്കും. ഹോളിവുഡ് ഉള്‍പ്പെടെയുള്ള ലോക സിനിമയ്‌ക്കും പ്രത്യേക
വിഭാഗമുണ്ടാകും.
മൂവിസ്ഥാന്‍ ടിവിയുടെ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയ്‌ഡ്
ഫോണുകളില്‍ (വെര്‍ഷന്‍ 4+) നിലവില്‍ ലഭ്യമാണ്. വൈകാതെ ഐഒഎസിലും വിന്‍ഡോസിലും
ലഭ്യമാകും. `മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനുള്ള ഡാറ്റാ ഉപയോഗം
കുറയ്‌ക്കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള എന്‍കോഡിംഗ് കംപ്രഷന്‍ സംവിധാനമാണ്
മൂവിസ്ഥാന്‍ ടിവി ഉപയോഗിക്കുന്നത്. സ്‌ട്രീമിങ്ങിനായി വളരെ കുറഞ്ഞ ഡാറ്റാ ഉപയോഗം
ഇതുറപ്പാക്കുന്നു. കുറഞ്ഞ ബിറ്റ് റേറ്റ,് ഡാറ്റാ ഉപയോഗം കുറയ്‌ക്കാന്‍
സഹായിക്കുകയും അതിലൂടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വീഡിയോ കാണാന്‍ അവസരമൊരുക്കുകയും
ചെയ്യുന്നു,` രാംമോഹന്‍ നായര്‍ പറഞ്ഞു.
`മൂവിസ്ഥാന്‍ ടിവിയില്‍ വീഡിയോ
കാണുന്നതിന് പുറമെ അവ സുഹൃത്തുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമായി പങ്കുവെയ്‌ക്കാനും
സാധിക്കും. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെയും മെയില്‍
കോണ്ടാക്‌റ്റുകള്‍ക്കും വീഡിയോകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. കൂടാതെ ഇഷ്ടപ്പെട്ട
വീഡിയോകള്‍ ഭാവിയില്‍ കാണാനായി സൂക്ഷിക്കാനും അവ വീഡിയോകളുടെ വന്‍ശേഖരത്തില്‍
നിന്നും കണ്ടെത്താനും സംവിധാനമുണ്ട്,` അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ \ മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ സിനിമാ സംവിധായകനും
മൂവിസ്ഥാന്‍ ഉപദേശക സമിതി അംഗവുമായ സിബി മലയില്‍ പ്രകാശനം ചെയ്യുന്നു. മൂവിസ്ഥാന്‍
ടിവി ക്രിയേറ്റീവ് ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, സ്ഥാപകനും സിഇഒയുമായ രാം
മോഹന്‍ നായര്‍ എന്നിവര്‍ സമീപം
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാംമോഹന്‍ നായര്‍ - 90726 68771
No comments:
Post a Comment